ആംഗ്ലോ ഇന്ത്യൻ കുടുംബങ്ങളുടെ ജീവിതം പൂർണമായും ചിത്രീകരിക്കുന്ന മലയാളത്തിലെ ആദ്യ ചിത്രമായ "ആംഗ്ലോ ഇൻഡ്യൻസ് ജൂൺ 12ന് പ്രദർശനത്തിനെത്തും. എ.കെ.ബി. കുമാർ നിർമാണം, രചന, സംവിധാനം എന്നിവ നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ക്രിയേറ്റീവ് ഹെഡ് മമ്മി സെഞ്ച്വറി ആണ്. ഭാസ്ക്കരൻ വെറ്റിലപ്പാറയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ആംഗ്ലോ ഇൻഡ്യൻ പെൺകുട്ടിയായ ആൻഡ്രിയയുടെ കഥയാണ് ചിത്രം പറയുന്നത്. പിതാവ് പീറ്ററിനൊപ്പം കേരളത്തിൽ താമസിക്കുന്ന ആൻഡ്രിയയുടെ ഏറ്റവും വലിയ സ്വപ്നം അമേരിക്കയിലുള്ള റോഷനെ വിവാഹംകഴിച്ച് അവനൊപ്പം അമേരിക്കയിൽ ജീവിക്കുക എന്നതായിരുന്നു.
അമേരിക്കയിൽ പെട്ടെന്നുണ്ടായ പുതിയ നിയമങ്ങൾമൂലം റോഷന്റെ ജോലി നഷ്ടമാകുമെന്ന അവസ്ഥയുണ്ടായി. തുടർന്നുള്ള സംഭവങ്ങളിലൂടെ കഥ വികസിക്കുന്നു. ഭാസ്ക്കരൻ വെറ്റിലപ്പാറ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ പീറ്റർ ആയി എത്തുന്നു. അനയ് സത്യൻ, അരുൺ ദയാനന്ദ്, ശ്വേത പ്രമോദ്, ദേവു, ജോജോ, ഗ്രേഷ്യഅരുൺ, സെബി ഞാറക്കൽ, റഷീദ് കാപ്പാട്, ജയിംസ്, സജീവൻ ഗോകുലം, ലക്ഷ്മണൻ തുടങ്ങിയവരും അഭിനയിക്കുന്നു.
കാമറ - ഷെട്ടി മണി, സംഗീതം - പി.കെ. ബാഷ്, എഡിറ്റർ -ഷിബു, കല-സനൂപ്, വിനോദ് മാധവൻ, സൗണ്ട് ഡിസൈൻ - ബർലിൻ മൂലമ്പള്ളി, മേക്കപ്പ് - വിജയൻ കേച്ചേരി, കോസ്റ്റ്യൂം - അബ്ബാസ് പാണാവള്ളി എന്നിവർ അണിയറപ്രവർത്തകരാണ്.